മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സ്ഥാനം അടുത്ത മാസം ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പുനരവലോകനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗംഭീര്‍ ചുമതലയേറ്റ ശേഷം, 10 ടെസ്റ്റുകളില്‍ ആറിലും ശ്രീലങ്കയില്‍ നടന്ന ഒരു ഉഭയകക്ഷി ഏകദിന പരമ്പരയിലും ഇന്ത്യന്‍ ടീം തോറ്റിരുന്നു.
ടീമില്‍ വളരെക്കാലമായി പ്രബലമായ 'സൂപ്പര്‍സ്റ്റാര്‍ സംസ്‌കാരം' അവസാനിപ്പിക്കാനുള്ള ഗംഭീറിന്റെ നീക്കത്തെത്തുടര്‍ന്ന് ഡ്രസ്സിംഗ് റൂമില്‍ അതൃപ്തി ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. മോശം ഫോമിലുള്ള വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും കരിയറുകള്‍ തുടരുന്നതില്‍ ഗംഭീറിന് അത്ര താല്‍പ്പര്യമില്ല.
തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ഗംഭീറിന്റെ സ്ഥാനവും ചെറുതായി ഇളകിയിട്ടുണ്ട്. ഇന്ത്യ 1-3ന് പരാജയപ്പെട്ട ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്കിടെ പ്രമുഖ കളിക്കാരുമായി ഗംഭീര്‍ അകന്നിരുന്നു. 2027 ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കരാര്‍. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍, മുഖ്യ പരിശീലകന്റെ സ്ഥാനം അനിശ്ചിതത്വത്തിലായേക്കാം.
''സ്പോര്‍ട്സ് ഫലാധിഷ്ഠിതമാണ്, ഇതുവരെ ഗംഭീര്‍ വ്യക്തമായ ഫലങ്ങളൊന്നും നല്‍കിയിട്ടില്ല,'' പേരു വെളിപ്പെടുത്താത്ത വ്യവസ്ഥയില്‍ മുതിര്‍ന്ന ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്