മുംബൈ: അടുത്തിടെ മുംബൈയില്‍ നടന്ന ബിസിസിഐ അവലോകന യോഗത്തില്‍ ടെസ്റ്റ്, ഏകദിന ക്രിക്കറ്റിലെ ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെ സംബന്ധിച്ചും ചര്‍ച്ച നടന്നെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ തന്റെ പിന്‍ഗാമിയെ നിയമിക്കുന്നത് വരെ താന്‍ ക്യാപ്റ്റനായി തുടരുമെന്ന് രോഹിത് ശര്‍മ സെലക്ടര്‍മാരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, പരിശീലകന്‍ ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയും രോഹിതിന് പകരക്കാരനെ യോഗത്തില്‍ നിര്‍ദേശിക്കുകയുണ്ടായി. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വ്യത്യസ്ത വ്യക്തികളെയാണ് ഇരുകൂട്ടരും മുന്നോട്ടുവെച്ചത്.
ചാമ്പ്യന്‍സ് ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ രോഹിത് ക്യാപ്റ്റനായി തുടരട്ടെയെന്ന് പിന്നീട് യോഗം തീരുമാനിച്ചു. ടൂര്‍ണമെന്റ് അവസാനിച്ചതിന് ശേഷം രോഹിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെ ഭാവിയെക്കുറിച്ച് സെലക്ടര്‍മാര്‍ തീരുമാനിക്കും.
ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഇടംകൈ ബാറ്ററായ യശസ്വി ജയ്‌സ്വാളിനെയാണ് ഗൗതം ഗംഭീര്‍ പിന്തുണച്ചത്. അതേസമയം അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മറ്റിയുടെ പിന്തുണ ഋഷഭ് പന്തിനായിരുന്നു. ശക്തനായ ഒരു വൈസ് ക്യാപ്റ്റന്റെ ആവശ്യകതയും യോഗം ചര്‍ച്ച ചെയ്തു.
ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹി ടീമിനെ നയിച്ച പന്ത്, 2022 ജൂണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായി നടന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നു. നിയുക്ത നായകന്‍ കെ എല്‍ രാഹുലിന്റെ അഭാവത്തിലായിരുന്നു ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്