ഈ വർഷത്തെ ഐ.പി.എൽ മത്സരങ്ങൾ മാർച്ച് 21ന്

JANUARY 13, 2025, 3:24 AM

ന്യൂഡൽഹി: ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മത്സരങ്ങൾ മാർച്ച് 21ന് തുടക്കമാകുമെന്ന് ബി.സി.സി.ഐ. വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇന്ന് ബി.സി.സി.ഐ. ആസ്ഥാനത്ത് പുതിയ സെക്രട്ടറിയേയും ട്രഷററെയും തിരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിന് ശേഷമാണ് ശുക്ല ഐ.പി.എൽ തിയതി പ്രഖ്യാപിച്ചത്. മെയ് 25നായിരിക്കും ഫൈനൽ. വനിതാ പ്രീമിയർ ലീഗിന്റെ തിയതികൾ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ഈ വർഷത്തെ ഐ.പി.എൽ മാർച്ച് 23ന് തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഒരു വർഷത്തേക്ക് പുതിയ ഐ.പി.എൽ കമ്മിഷണറെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ജനുവരി 18,19 തിയതികളിലെ ബി.സി.സി.ഐ. യോഗത്തിൽ മത്സരക്രമം തീരുമാനിക്കും.

ഈ സീസണിലേക്കുള്ള മെഗാ ലേലത്തിൽ 639.15 കോടി മുതൽമുടക്കിൽ 182 കളിക്കാരുടെ ലേലം നടന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam