ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വൻ വിജയം. മത്സരത്തിൽ ഇപ്‌സ്വിച് ടൗണിനെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. ഫോഡൻ ഇരട്ട ഗോളുകളുമായി തിളങ്ങി.
27-ാം മിനുറ്റിൽ ഫോഡലാണ് സിറ്റിയുടെ ഗോൾവേട്ട തുടങ്ങിയത്. പിന്നാലെ കൊവാച്ചിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഫോഡൻ വീണ്ടും ഗോൾ നേടി. ആദ്യ പകുതി 3-0 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ഡോകുവും ഹാൾണ്ടും മാറ്റ്കീയും ഗോൾ നേടിയതോടെ സിറ്റി വിജയം പൂർത്തിയാക്കി. ഈ വിജയത്തോടെ സിറ്റി 38 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്