എംപോളിക്കെതിരെ ഇന്റർ മിലാൻ ജയം

JANUARY 20, 2025, 11:36 AM

ഞായറാഴ്ച എംപോളിക്കെതിരെ ഇന്റർ മിലാൻ 3-1 നിർണായകമായ വിജയം നേടി. ലീഗ് ലീഡർമാരായ നാപോളിയുമായുള്ള വ്യത്യാസം മൂന്ന് പോയിന്റായി അവർ കുറച്ചു. രണ്ടാം പകുതിയിൽ ലൗട്ടാരോ മാർട്ടിനെസ്, ഡെൻസൽ ഡംഫ്രൈസ്, മാർക്കസ് തുറാം എന്നിവരുടെ ഗോളുകൾ നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മിലാന് വിജയം ഉറപ്പാക്കി.

ശനിയാഴ്ച അറ്റലാന്റയിൽ നാപോളി 3-2ന് ആവേശകരമായ വിജയം നേടിയെങ്കിലും, ഒരു മത്സരം കയ്യിൽ ബാക്കി നിൽക്കെ ഇന്റർ കിരീടപ്പോരാട്ടത്തിൽ സജീവമായി തുടരുന്നു. ഇന്ററിന്റെ ക്യാപ്ടനായ മാർട്ടിനെസ് 55-ാം മിനിറ്റിൽ അതിശയിപ്പിക്കുന്ന ഒരു ലോംഗ് റേഞ്ച് സ്‌ട്രൈക്കിലൂടെ സീസണിലെ തന്റെ എട്ടാമത്തെ ലീഗ് ഗോൾ നേടി.

ഡംഫ്രൈസ് ഒരു കോർണറിൽ നിന്ന് ശക്തമായ ഒരു ഹെഡ്ഡറിലൂടെ ആണ് ഗോൾ നേടിയത്. പക്ഷേ എംപോളിയുടെ സെബാസ്റ്റ്യാനോ എസ്‌പോസിറ്റോ ഒരു തിരിച്ചടി നൽകിയത് ഹോം കാണികളെ അൽപ്പനേരം ആശങ്കയിലാക്കി. തുറാമിന്റെ അവസാന ഗോളാണ് വിജയം ഉറപ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam