മുംബൈ: ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് ഷമിയെയും ഉള്‍പ്പെടുത്തി ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ടീമിനെ ബിസിസിഐ സെലക്ഷന്‍ കമ്മറ്റി പ്രഖ്യാപിച്ചു. ശനിയാഴ്ച ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ്മ വീണ്ടും ടീമിനെ നയിക്കും.
ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ബുമ്ര ടീമില്‍ ഇടം പിടിച്ചത് ഇന്ത്യക്ക് കരുത്തു പകരും. 2023 ലോകകപ്പ് ഫൈനലിന് ശേഷം ടീമില്‍ ഇടം കിട്ടാഞ്ഞ ഷമിയുടെ ശക്തമായ തിരിച്ചു വരവിനും ചാംപ്യന്‍സ് ട്രോഫി സാക്ഷ്യം വഹിക്കും.
2023 ഏകദിന ലോകകപ്പില്‍ പങ്കെടുത്ത മിക്ക കളിക്കാരെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. യശസ്വി ജയ്സ്വാള്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. ടി20, ടെസ്റ്റ് മല്‍സരങ്ങളിലെ ബാറ്റിംഗ് മികവാണ് യശസ്വിക്ക് ടീമിലേക്ക് വഴി തുറന്നത്.
ഋഷഭ് പന്തും കെഎല്‍ രാഹുലുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരെയും ഇന്ത്യ സ്പിന്നര്‍മാരായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുഹമ്മദ് സിറാജ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പകരം അര്‍ഷ്ദീപ് സിംഗ് ലൈനപ്പില്‍ ഇടം നേടി.
ടീം ഇങ്ങനെ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്