ന്യൂഡെല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായെന്ന ആം ആദ്മി പാര്‍ട്ടി ആരോപണം കള്ളമാണെന്ന് ബിജെപി. ന്യൂഡെല്‍ഹി നിയോജക മണ്ഡലത്തിലെ പ്രചാരണത്തിനിടെ അരവിന്ദ് കെജ്രിവാളിന്റെ വാഹനവ്യൂഹം രണ്ട് പേരുടെ മേല്‍ പാഞ്ഞുകയറിയതായി ബിജെപി ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ബിജെപി എംപിയും കെജ്രിവാളിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായ പര്‍വേഷ് വര്‍മ എക്‌സില്‍ പോസ്റ്റ് ചെയ്തു.
'അരവിന്ദ് കെജ്രിവാറിന്റെ വാഹനം രണ്ട് യുവാക്കളെ ഇടിച്ചു. ഇരുവരെയും ലേഡി ഹാര്‍ഡിഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്നില്‍ തോല്‍വി കണ്ടപ്പോള്‍ കെജ്രിവാള്‍ ആളുകളുടെ ജീവന്റെ വില മറന്നു. ഞാന്‍ ഹോസ്പിറ്റലിലേക്ക് പോവുകയാണ്,' പര്‍വേഷ് വര്‍മ്മ എക്സില്‍ എഴുതി.
പ്രചാരണത്തിനിടെ കെജ്രിവാളിന്റെ കാറിന് നേരെ ബിജെപിക്കാര്‍ കല്ലെറിഞ്ഞെന്നായിരുന്നു എഎപി ആരോപണം. കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ല് പതിക്കുന്നത് കാണാം എന്നാരോപിച്ച് വീഡിയോ ദൃശ്യങ്ങള്‍ എഎപി പുറത്തുവിട്ടിരുന്നു.
അതേസമയം, കെജ്രിവാളിനെതിരെ ആക്രമണമൊന്നും നടന്നിട്ടില്ലെന്ന് ഡെല്‍ഹി പോലീസ് വൃത്തങ്ങള്‍ പ്രതികരിച്ചു.''അരവിന്ദ് കെജ്രിവാള്‍ ലാല്‍ ബഹദൂര്‍ സദനില്‍ ഒരു പൊതുയോഗം നടത്തുമ്പോള്‍ ചില ബിജെപി പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ എത്തി. ഇത് ഇരുപക്ഷത്തുനിന്നും മുദ്രാവാക്യം വിളികള്‍ക്ക് ഇടയാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലീസ് ഇടപെട്ട് ഇരു വിഭാഗത്തിലെയും ആളുകളെ പിരിച്ചുവിട്ടു,' പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്