ലാ ലിഗ മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് മെട്രോപൊളിറ്റാനോയിൽ ഒസാസുനയെ 1-0ന് പരാജയപ്പെടുത്തി ലീഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
രണ്ടാം പകുതിയിൽ ഹൂലിയൻ അൽവാരസിന്റെ ഗോളാണ് ടീമിന് വിജയം ഉറപ്പിച്ചു നൽകിയത്. അവരുടെ ക്ലബ്‌റെക്കോർഡ് വിജയ പരമ്പര എല്ലാ മത്സരങ്ങളിലുമായി 14 ഗെയിമുകളായി ഇത് വർദ്ധിപ്പിച്ചു.
ആദ്യ പകുതിയിൽ വലിയ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ 55-ാം മിനിറ്റിലായിരുന്നു അൽവരസിന്റെ ഗോൾ. സീസണിലെ തന്റെ പതിമൂന്നാം ഗോളാണ് താരം ഇന്ന് നേടിയത്.
വിജയം അത്‌ലറ്റിക്കോയെ ലീഗ് സ്റ്റാൻഡിംഗിൽ റയൽ മാഡ്രിഡിനേക്കാൾ മുന്നിലെത്തിക്കുന്നു. 19 മത്സരങ്ങളിൽ നിന്ന് 44 പോയിന്റാണ് അത്‌ലറ്റിക്കോയ്ക്കുള്ളത്. രണ്ടാമതുള്ള റയൽ മാഡ്രിഡ് 43 പോയിന്റിലും നിൽക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്