ഡേവിഡ് മോയ്‌സ് രണ്ടാം തവണയും എവർട്ടൺ മാനേജരായി വീണ്ടും ചുമതലയേൽക്കാനുള്ള ഒരുക്കത്തിലാണ്. ഏകദേശം കരാർ ധാരണയിൽ എത്തിയതായും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എവർട്ടണിന്റെ പുതിയ ഉടമകളായ ദി ഫ്രീഡ്കിൻ ഗ്രൂപ്പ് (ടിഎഫ്ജി) ആണ് ഈ സുപ്രധാന തീരുമാനം എടുക്കുന്നത്.
അവർ കഴിഞ്ഞ ദിവസം ഷോൺ ഡൈച്ചിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. മോയ്‌സ് രണ്ടര വർഷത്തെ കരാർ ഒപ്പിടുകയും ഉടൻ പരിശീലനം ആരംഭിക്കുകയും ചെയ്യും.
മുമ്പ് 2002 മുതൽ 2013 വരെ എവർട്ടൺ പരിശീലകനായിരുന്നു മോയ്‌സ്്. ഒമ്പത് ടോപ്പ്10 ഫിനിഷുകളും ഒരു ചാമ്പ്യൻസ് ലീഗ് യോഗ്യതയും എഫ്എ കപ്പ് ഫൈനൽ മത്സരവും അദ്ദേഹത്തിന് കീഴിൽ എവർട്ടൺ നേടി. നിലവിൽ തരംതാഴ്ത്തൽ മേഖലയ്ക്ക് ഒരു പോയിന്റ് മുകളിൽ 16-ാം സ്ഥാനത്തുള്ള ക്ലബ്ബിനെ ഫോമിലേക്ക് കൊണ്ട് വരികയാകും മോയ്‌സിന്റെ ലക്ഷ്യം.
2023-24 സീസണിന്റെ അവസാനത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് വിട്ടതിന് ശേഷം മോയ്‌സ് ഒരു ജോലിയിലും പ്രവേശിച്ചിരുന്നില്ല. വെസ്റ്റ് ഹാമിൽ ഉണ്ടായിരുന്ന സമയത്ത്, ക്ലബ്ബിന്റെ 43 വർഷത്തെ ട്രോഫി വരൾച്ചയ്ക്ക് യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം നേടികൊടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്