ആലപ്പുഴ: തോമസ് കെ. തോമസിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ രംഗത്ത്. തോമസ് കെ. തോമസിനെ ഒരു കാരണവശാലും മന്ത്രിയാക്കരുതെന്നാണ് പ്രതിനിധികൾ പറയുന്നത്.
മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും സാന്നിധ്യത്തിലാണ് പ്രതിനിധികളുടെ വിമർശനം.
കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന പ്രധാന ആവശ്യമാണ് പ്രതിനിധികൾ പൊതുചർച്ചയിൽ പങ്കുവെച്ചത്. സിപിഎമ്മിനു 17 രക്തസാക്ഷികളുള്ള നാടാണ് കുട്ടനാട്. അവിടെ പാർട്ടിക്ക് സ്ഥാനാർഥിയെ വേണം.
ഒരു സ്വാധീനവുമില്ലാത്ത എൻസിപിക്ക് ഇനിയും സീറ്റ് നൽകരുതെന്നും പ്രതിനിധികൾ പറഞ്ഞു.
കുട്ടനാടിനെ കുറിച്ചും കേരളത്തെ കുറിച്ചും ഒരു ധാരണയുമില്ലാത്ത ആളാണ് തോമസ് കെ. തോമസ്. സർക്കാർ വികസന പദ്ധതികൾ ഫോളോ അപ്പ് ചെയ്യാത്ത ആളാണ് തോമസ് കെ.തോമസെന്നും പ്രിതിനിധികൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്