കാരബാവോ കപ്പ് സെമിഫൈനലിൽ ആദ്യപാദത്തിൽ ലിവർപൂളിനെ തോൽപ്പിച്ച് ടോട്ടനം ഹോട്‌സ്പർ

JANUARY 10, 2025, 2:47 AM

ടോട്ടനം ഹോട്‌സ്പർ തങ്ങളുടെ കാരബാവോ കപ്പ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ലിവർപൂളിനെതിരെ 1-0ന്റെ നേരിയ ജയം. 86-ാം മിനിറ്റിൽ ലൂക്കാസ് ബെർഗ്വൽ ആണ് നിർണായക ഗോൾ നേടിയത്.

ബെർഗ്വൽ ഒരു ചുവപ്പ് കാർഡ് നേടി പുറത്ത് പോകേണ്ടിയിരുന്ന താരമായിരുന്നു. അദ്ദേഹം തന്നെ ഗോൾ അടിച്ചത് ലിവർപൂൾ ആരാധകരെയും താരങ്ങളെയും രോഷാകുലരാക്കി.

നേരത്തെ മഞ്ഞക്കാർഡ് ലഭിച്ച ബെർഗ്വൽ, സ്‌കോറ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ലിവർപൂളിന്റെ കോസ്റ്റാസ് സിമിക്കാസിനെ ഫൗൾ ചെയ്തിരുന്നു. എന്നാൽ റഫറി സ്റ്റുവർട്ട് ആറ്റ്‌വെൽ കാർഡ് നൽകിയില്ല. 84-ാം മിനുറ്റിലായിരുന്നു ഈ ഫൗൾ. 86-ാം മിനുട്ടിലാണ് ബെർഗ്വൽ തന്റെ ഗോളിലൂടെ സ്പർസിന് ലീഡ് നൽകി വിജയം ഉറപ്പിച്ചത്.

vachakam
vachakam
vachakam

സ്ലോട്ടിന് കീഴിൽ രണ്ടാം തോൽവി മാത്രം ഏറ്റുവാങ്ങിയ ലിവർപൂൾ രണ്ടാം പാദത്തിൽ ആൻഫീൽഡിലെ പരാജയം മറികടക്കാൻ നോക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam