തൃശൂർ: തൃശൂർ ചാലക്കുടിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. പഴൂക്കര സ്വദേശി ജോർജ് (73)ആണ് മരിച്ചത്. ചാലക്കുടി റെയിൽവേ സ്റ്റേഷന് മുൻവശത്ത് വെച്ച് ഇലക്ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇന്ന് 11 മണിയോടുകൂടിയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട ജോർജിനെ ഉടൻ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റൽ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവര.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്