പുതുവർഷത്തിൽ ഗോളടിച്ച് റൊണാൾഡോ, അൽ നാസറിന് ജയം

JANUARY 10, 2025, 8:42 AM

ക്രിസ്റ്റ്യാനോ റൊണാൾഡോ 2025ലും തന്റെ ഗോൾ സ്‌കോറിംഗ് ഫോം തുടർന്നു. ഇന്നലെ സൗദി പ്രോ ലീഗിൽ അൽഒഖ്ദൂദിനെതിരെ അൽ നാസർ 3-1ന് വിജയിച്ചപ്പോൾ നിർണായകമായ പെനാൽറ്റി ഗോളാക്കി കൊണ്ട് റൊണാൾഡോ 2025ലെ തന്റെ ആദ്യ ഗോൾ നേടി.

ഈ ഗോൾ റൊണാൾഡോയുടെ സീസണിലെ 11-ാം ഗോളായി അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ കരിയറിലെ ആകെ ഗോളുകൾ 917 ഗോളുകളിലേക്ക് എത്തി.

6-ാം മിനുറ്റിൽ ഗോഡ്‌വിൻ അൽഒഖ്ദൂദിനെ മുന്നിലെത്തിച്ചാണ് മത്സരം തുടങ്ങിയത്. എന്നിരുന്നാലും, 29-ാം മിനിറ്റിൽ സാഡിയോ മാനെ സമനില പിടിച്ചു.

vachakam
vachakam
vachakam

ഹാഫ് ടൈമിന് തൊട്ടുമുമ്പ്, പെനാൽറ്റി സ്‌പോട്ടിൽ നിന്ന് റൊണാൾഡോ ഗോൾ കണ്ടെത്തി, അൽ നസറിന് ലീഡ് നൽകി. റിയാദ് ആസ്ഥാനമായുള്ള ക്ലബ്ബിന് നിർണായകമായ മൂന്ന് പോയിന്റുകൾ ഉറപ്പാക്കിക്കൊണ്ട് 88-ാം മിനിറ്റിൽ മാനെ തന്റെ രണ്ടാം ഗോളിലൂടെ വിജയം ഉറപ്പിച്ചു.

വിജയത്തോടെ അൽ ഹിലാലിന് ആറ് പോയിന്റും ലീഗ് ലീഡർമാരായ അൽ ഇത്തിഹാദിന് എട്ട് പോയിന്റും പിന്നിലായി അൽ നാസർ മൂന്നാമതെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam