19കാരനായ താരം 10 ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ കളിച്ചേക്കില്ലെന്ന് സ്റ്റീവ് ഹാർമിസൺ

JANUARY 10, 2025, 8:33 AM

ബോർഡർ ഗവാസ്‌കർ പരമ്പരയ്ക്കിടെ ഇന്ത്യയുടെ സീനിയർ താരങ്ങളായ കോഹ്ലിയോടും ബുംറയോടും കൊമ്പുകോർത്ത ഓസ്‌ട്രേലിയൻ ഓപ്പണർ സാം കോൺസ്റ്റസിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് മുൻ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റീവ് ഹാർമിസൺ. 19കാരനായ താരം 10 ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ കളിച്ചേക്കില്ലെന്നും ഹാർമിസൺ പറഞ്ഞു.

ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലായിരുന്നു കോൺസ്റ്റസിന്റെ ടെസ്റ്റ് അരങ്ങേറ്റം. മെൽബണിലെ അരങ്ങേറ്റത്തിൽ തന്നെ ഫിഫ്റ്റി നേടിയ താരത്തിന്റെ പ്രകടനം ശ്രദ്ധ നേടി. ലോക ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബുംറയ്‌ക്കെതിരെ കോൺസ്റ്റസ് റാമ്പുകളും സ്‌കൂപ്പുകളും ഉൾപ്പെടെ നിരവധി ഷോട്ടുകൾ പുറത്തെടുത്ത് സീനിയർ താരങ്ങളുടെ പ്രശംസ നേടുകയും ചെയ്തു.

എന്നാൽ കോൺസ്റ്റസിന്റെ മികച്ച ബാറ്റിംഗ് കഴിവുകൾ ഹാർമിസൺ അംഗീകരിച്ചെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കെതിരെ ടെസ്റ്റിൽ ഓപ്പണറാകാൻ ആവശ്യമായ പ്രതിരോധ മികവ് കോൺസ്റ്റസിനുണ്ടോയെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഡേവിഡ് വാർണറുടെ ശൈലി അനുകരിക്കാനാണ് കോൺസ്റ്റസ് ശ്രമിക്കുന്നത്. എന്നാൽ സാങ്കേതികമായി വാർണറിന്റെ അടുത്തെങ്ങുമെത്താൻ യുവതാരത്തിനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഇന്ത്യക്കെതിരെ രണ്ട് ടെസ്റ്റുകളിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്നായി 113 റൺസാണ് കോൺസ്റ്റസ് നേടിയത്. 81.88 സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ ശരാശരി 30ൽ താഴെയായിരുന്നു. വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയയുടെ 16 അംഗ ടീമിൽ നഥാൻ മക്‌സ്വീനിക്കൊപ്പം കോൺസ്റ്റസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam