രോഹിത്ശർമ്മ ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് തോന്നുന്നില്ല: ആദം ഗിൽക്രിസ്റ്റ്

JANUARY 10, 2025, 8:28 AM

രോഹിത് ശർമ്മയുടെ ടെസ്റ്റ് കരിയർ അവസാനിച്ചിരിക്കാമെന്ന് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ ആദം ഗിൽക്രിസ്റ്റ് വിശ്വസിക്കുന്നു, ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ക്യാപ്ടൻ ഈ വർഷാവസാനം ഇംഗ്ലണ്ടിലേക്ക് പോകാൻ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. മോശം ഫോം കാരണം അടുത്തിടെ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ നിന്ന് രോഹിത് സ്വയം മാറി നിന്നിരുന്നു.

'രോഹിത് ഇംഗ്ലണ്ടിലേക്ക് പോകുന്നത് ഞാൻ കാണുന്നില്ല, അദ്ദേഹം ടെസ്റ്റിൽ തുടരണോ എന്ന് വീട്ടിൽ എത്തിയാൽ വിലയിരുത്തുമെന്ന് എനിക്ക് തോന്നുന്നു.' ഗിൽക്രിസ്റ്റ് പറഞ്ഞു.

'ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹം നന്നായി കളിക്കാൻ ശ്രമിക്കും. അതിൽ തിളങ്ങാനായില്ലെങ്കിൽ ഏകദിനത്തിൽ നിന്നും അദ്ദേഹം വിടപറഞ്ഞേക്കാം' ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam