തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ സിനഡ് രംഗത്ത്. അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികര്‍ക്കെതിരെയാണ് നടപടി.
എന്നാൽ ഭയപ്പെടുത്താനുള്ള നടപടിയാണ് സഭയുടേതെന്നും നിര്‍ഭയമായി പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് വൈദികര്‍ പ്രതികരിച്ചു.
അതേസമയം എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ്പ് ഹൗസില്‍ പുതിയ കൂരിയന്മാരെ നിയമിച്ചതിനാണ് പ്രതിഷേധം. അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികരാണ് ബിഷപ്പ് ഹൗസില്‍ പ്രതിഷേധ പ്രാര്‍ത്ഥന യജ്ഞം നടത്തുന്നത്. ബിഷപ്പ് ഹൗസ് അതിക്രമിച്ചുകയറി പ്രതിഷേധ പ്രാര്‍ത്ഥന നടത്തിയെന്ന് ചൂണ്ടികാട്ടി സിറോ മലബാര്‍ സഭ നടപടിയെടുക്കുമെന്ന് സിനഡ് യോഗം തീരുമാനമെടുക്കുകയായിരുന്നു. 21 വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന സര്‍ക്കുലറാണ് പുറത്തിറക്കിയത്.
എന്നാൽ തങ്ങള്‍ ഒരു അക്രമ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ശിക്ഷ നടപടികള്‍ ഭയപ്പെടുത്താനുള്ള തീരുമാനമെന്നും വിമത വൈദികര്‍ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്