മലപ്പുറം: പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ സംഭവത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഏഴൂർ സ്വദേശി കൃഷ്ണൻ കുട്ടി (58) മരിച്ചു.
നേർച്ചയ്ക്കിടെ ഇടഞ്ഞ ആന കൃഷ്ണൻകുട്ടിയെയും പോത്തന്നൂർ ആലുക്കൽ ഹംസയെയും തുമ്പിക്കൈ കൊണ്ട് പിടിക്കുകയായിരുന്നു.
ഇതിനിടെ ഹംസ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൃഷ്ണൻകുട്ടിയെ തുമ്പിക്കൈക്കും കൊമ്പിനും ഇടയിൽ തൂക്കിയെടുത്ത് ഉയർത്തിയ ആന താഴേക്ക് എറിയുകയായിരുന്നു. അടുത്തു നിന്നിരുന്ന ചിലരാണ് ഇയാളെ വലിച്ചെടുത്ത് മാറ്റിയത്.
ഭാര്യ: പ്രേമ ഡ്രൈവിങ് സ്‌കൂൾ ടീച്ചറാണ്. മക്കൾ: അജിത്, അഭിജിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്