തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻറെ ആത്മഹത്യയിൽ സംസ്ഥാന സർക്കാരിൻറെ അന്വേഷണം നടക്കട്ടെയെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം. ഇപ്പോഴത്തെ സാഹചര്യത്തിൽ നേതാക്കൾക്കെതിരെ നടപടി ഉണ്ടാവില്ല എന്നാണ് ലഭിക്കുന്ന വിവരം.
എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അന്വേഷിക്കട്ടെയെന്നും എന്നാൽ സംസ്ഥാന സർക്കാർ കേസിനെ രാഷ്ട്രീയമായി കാണരുതെന്നുമാണ് പാർട്ടിക്കുള്ളിലെ അഭിപ്രായം. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമേ നടപടി കാര്യത്തിൽ തീരുമാനം എടുക്കൂവെന്നാണ് പാർട്ടി നിലപാട്.
എഐസിസി കൂടി ഇടപെട്ടാണ് വിഷയം പരിഹരിക്കാൻ ഉന്നത സമിതിയെ വെച്ചത്. സമിതി കുടുംബത്തെ കണ്ട സാഹചര്യത്തിൽ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി വയനാട്ടിൽ എത്തുന്ന സമയത്ത് കുടുംബത്തെ കാണുന്നത് ആലോചിക്കുമെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്