ഷമി ഇംഗ്ലണ്ടിലേക്കും ചാമ്പ്യൻസ് ട്രോഫിക്കും തയ്യാർ, ആകാശ് ദീപ് പുറത്ത്

JANUARY 10, 2025, 3:03 AM

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്തും. അതിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ നിശ്ചിത ഓവർ ക്രിക്കറ്റ് പരമ്പരയിലും ഷമി കളിക്കും. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം പുറത്തായ വെറ്ററൻ പേസർ, അടുത്തിടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. ലോകകപ്പിന് ശേഷം കാലിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമിയെ എൻസിഎ മെഡിക്കൽ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചു.

അതേസമയം, ആകാശ് ദീപിന് ഇംഗ്ലണ്ടിനെതിരായ പരമ്പരയും ചാമ്പ്യൻസ് ട്രോഫിയും നഷ്ടമാവും. പരിക്കിനെ തുടർന്ന് അദ്ദേഹം ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് കളിച്ചിരുന്നില്ല. ഒരു മാസമെങ്കിലും അദ്ദേഹം പുറത്തിരിക്കുമെന്നാണ് അറിയുന്നത്. ആകാശ് ദീപിനെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരിക്കും. ജസ്പ്രിത് ബുംറയും ഇന്ന് എൻസിഎയിലെത്തും. ആകാശ് ദീപ് തന്റെ വൈറ്റ്‌ബോൾ അരങ്ങേറ്റം ഇതുവരെ നടത്തിയിട്ടില്ല. എങ്കിലും ടെസ്റ്റ് ടീമിലെ അദ്ദേഹത്തിന്റെ പ്രകടനം കണക്കിലെടുത്ത് നിശ്ചിത ഓവർ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കാനായിരുന്നു പദ്ധതി. പ്രത്യേകിച്ച് ജസ്പ്രിത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും അഭാവത്തിൽ.

ബുംറ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം. എൻസിഎ മാനേജർമാരുടെ റിപ്പോർട്ടിനായി സെലക്ടർമാർ കാത്തിരിക്കുന്നതിനാൽ ബുംറയുടെ കാര്യം അനിശ്ചിതത്വത്തിലാണ്. സിറാജ് ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിൽ കളിക്കും. രണ്ട് പേസർമാരും പരമ്പരയിൽ 150 ഓവർ വീതം പന്തെറിഞ്ഞു. ചാമ്പ്യൻസ് ട്രോഫിക്ക് ഫിറ്റ്‌നെസ് തെളിയിച്ച് തിരിച്ചെത്താൻ വേണ്ടിയാണ് ഇരുവർക്കും വിശ്രമം അനുവദിച്ചത്. ബോർഡർ ഗവാസ്‌കർ ട്രോഫിക്കിടെ ബുംറയ്ക്ക് പുറംവേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് താരം രണ്ടാം ഇന്നിംഗ്‌സിൽ പന്തെറിഞ്ഞിരുന്നില്ല. സിറാജും സിഡ്‌നി ടെസ്റ്റ് പൂർത്തിയാക്കാനാവാതെ ഗ്രൗണ്ട് വിട്ടിരുന്നു.

vachakam
vachakam
vachakam

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമുകളെയും ചാമ്പ്യൻസ് ട്രോഫിക്കുള്ള താൽക്കാലിക ടീമിനെയും തിരഞ്ഞെടുക്കുന്നതിന് ബിസിസിഐ ജനുവരി 12ന് യോഗം ചേരും. ജനുവരി 22 മുതൽ ഫെബ്രുവരി 12 വരെ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ കളിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam