നടൻ അല്ലു അർജുന് ആശ്വാസം; ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കോടതി

JANUARY 11, 2025, 7:53 AM

ഹൈദരാബാദ്: നടൻ അല്ലു അർജുന് വലിയ ആശ്വാസമായി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കോടതി. 'പുഷ്പ 2' പ്രീമിയറിനിടെ ഡിസംബര്‍ 4ന് യുവതി തിക്കിലും തിരക്കിലും പെട്ട കേസിലാണ് പുഷ്പ 2 നായകനായ അല്ലു അര്‍ജുന്‍റെ ജാമ്യ വ്യവസ്ഥകളിൽ കോടതി ഇളവ് നൽകിയിരിക്കുന്നത്.

എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം എന്ന വ്യവസ്ഥ ആണ് കോടതി ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. ആവശ്യാനുസരണം ചിക്കാട്‌പള്ളി പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയോടെ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ച ശേഷം വിദേശയാത്ര നടത്താനും കോടതി അനുമതി നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ ഓരോ യാത്രയുടെയും യാത്രാ ഷെഡ്യൂൾ എസ്എച്ച്ഒയെ അറിയിക്കാനും കുറ്റപത്രം സമർപ്പിക്കുന്നത് വരെ ഏത് വിദേശ രാജ്യത്തായാലും താമസിക്കുന്ന സ്ഥലത്തിന്‍റെ വിശദാംശങ്ങൾ നൽകാനും അല്ലുവിനോട് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

vachakam
vachakam
vachakam

അതേസമയം ബാക്കിയുള്ള ജാമ്യ വ്യവസ്ഥകളിൽ മാറ്റമില്ലെന്ന്  ജനുവരി 10 ലെ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് താരം നൽകിയ ഹർജിയെ തുടർന്നാണ് കോടതിയുടെ തീരുമാനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam