വ്യാഴാഴ്ച ജിദ്ദയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിൽ മയ്യോർകയെ റയൽ മാഡ്രിഡ് 3-0ന് തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറി. ബാഴ്‌സലോണയാണ് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ. ജൂഡ് ബെല്ലിംഗ്ഹാമിന്റെയും റോഡ്രിഗോയുടെയും ഗോളുകളും, മാർട്ടിൻ വാൽജെന്റ് നേടിയ സെൽഫ് ഗോളുമാണ് റയലിന് ജയം നേടിക്കൊടുത്തത്.
സൗദി അറേബ്യയിലെ ആരാധകരുടെ പിന്തുണയോടെ, മാഡ്രിഡ് ഗെയിമിൽ ആധിപത്യം പുലർത്തി. 63-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാം ഒരു റീബൗണ്ടിലൂടെ ആണ് ആദ്യ ഗോൾ നേടിയത്. മാഡ്രിഡിനായി തന്റെ അവസാന 10 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ ബെല്ലിംഗ്ഹാം നേടിയിട്ടുണ്ട്.
ഒരു പാസ് തടുക്കാനുള്ള വാൽജെന്റിന്റെ ശ്രമമാണ് സെൽഫ് ഗോളിൽ അവസാനിച്ചത്. സ്റ്റോപ്പേജ് ടൈമിൽ മാഡ്രിഡ് രണ്ടാം ഗോൾ എത്തി. ക്ലോസ് റേഞ്ച് സ്‌ട്രൈക്കിലൂടെ റോഡ്രിഗോ പിന്നാലെ വിജയം ഉറപ്പാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്