ഡൽഹി: ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കിയതായി റിപ്പോർട്ട്. കുടുബപ്രശ്നത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ ഭര്‍ത്താവ് വിജയ് പ്രതാപ് ചൗഹാൻ (32) ജീവനൊടുക്കിയതിനെ തുടർന്നാണ് ഭാര്യ ശിവാനി ആത്മഹത്യ ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. ഉത്തര്‍ പ്രദേശിയിലെ ഗാസിയബാദിലാണ് സംഭവം ഉണ്ടായത്.
കുടുബപ്രശ്നത്തെ ചൊല്ലി ഇന്നലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തര്‍ക്കം രൂക്ഷമായതോടെ ശിവാനി വീടുവിട്ടിറങ്ങുകയായിരുന്നു. ശിവാനിയെ ഫോണില്‍ വിളിച്ച് നീ എന്നെയിനി കാണില്ലെന്നും ഞാൻ ജീവനൊടുക്കുകയാണെന്ന് വിജയ് ഭീഷണി മുഴക്കിയിരുന്നു.
എന്നാൽ ശിവാനി അത് കേൾക്കാൻ തയ്യാറായില്ല. വിജയ് പ്രതാപിന്‍റെ ബന്ധു മീര വീട്ടിലെത്തിയപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മീര ഈ വിവരം ശിവാനിയെ ഫോണ്‍ ചെയ്ത് അറിയിക്കുകയും ചെയ്തു. ഈ സമയം ശിവാനി വീട്ടില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെയായിരുന്നു. വിവരം അറിഞ്ഞ മനോവിഷമത്തില്‍ ശിവാനി തൊട്ടടുത്തെ ഇലക്ട്രിക്ക് പോസ്റ്റിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്