സബര്‍കാന്ത: ഗുജറാത്തിലെ സബര്‍കാന്തയില്‍ പ്രമുഖ കമ്പനിയുടെ ലഘുഭക്ഷണ പാക്കറ്റില്‍ ചത്ത എലിയെ കണ്ടെത്തി. പാക്കറ്റിലെ ഭക്ഷണം കഴിച്ച് വയറിളക്കം അനുഭവപ്പെട്ട ഒരു വയസുള്ള പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗോപാല്‍ നംകീന്‍ എന്ന ലഘുഭക്ഷണ പാക്കറ്റിലാണ് ചത്ത എലിയെ കണ്ടെത്തിയത്. അമ്മ ഇത് കുട്ടിക്ക് നല്‍കുന്നതിനിടെ കുട്ടി ഛര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാക്കറ്റിലെ ചത്ത എലിയെ കണ്ടെത്തിയത്. വയറിളക്കത്തെ തുടര്‍ന്ന് കുട്ടിയെ സമീപത്തെ ദവാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കമ്പനിക്കെതിരേ കടുത്ത നടപടിയെടുക്കണമെന്ന് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്