ന്യൂഡല്‍ഹി: ജീനോം ഇന്ത്യ പദ്ധതിയുടെ ഭാഗമായി10,000 ഇന്ത്യക്കാരുടെ ജീനോം സീക്വന്‍സിംഗ് ഡാറ്റ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. ഈ നേട്ടം ബയോടെക്നോളജി ഗവേഷണ മേഖലയിലെ ഒരു നാഴികക്കല്ലായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബയോടെക്നോളജി വകുപ്പ് സംഘടിപ്പിച്ച ജീനോമിക്സ് ഡാറ്റ കോണ്‍ക്ലേവില്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ജനിതക രോഗങ്ങളുടെയും, പകര്‍ച്ചവ്യാധികളുടെയും ചികിത്സയില്‍ പുരോഗതി കൈവരിക്കാനും പുതിയ മരുന്നുകളുടെയും കൃത്യമായ മെഡിക്കല്‍ സാങ്കേതിക വിദ്യകളുടെയും വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ ഡാറ്റ സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനിതക വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന ജീനോം ഇന്ത്യ ഡാറ്റ, ഇന്ത്യന്‍ ബയോളജിക്കല്‍ ഡാറ്റാ സെന്ററിലെ (ഐബിഡിസി) ഗവേഷകര്‍ക്ക് 'മാനേജ്ഡ് ആക്സസ്' വഴി ലഭ്യമാകും. ഐഐടികള്‍, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍), ബയോടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ സെന്റര്‍ (ബിആര്‍ഐസി) തുടങ്ങി 20-ലധികം പ്രശസ്ത ഗവേഷണ സ്ഥാപനങ്ങള്‍ ഈ ഗവേഷണത്തില്‍ പ്രധാന പങ്കുവഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്