ഡല്‍ഹി: തുറന്ന് പറച്ചിലുമായി തന്റെ ആദ്യ പോഡ്കാസ്റ്റിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി. തെറ്റുകള്‍ തനിക്കും സഭവിച്ചിട്ടുണ്ടാകാമെന്നും ദൈവമല്ല, മനുഷ്യനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രി ഇത്തരത്തിൽ പ്രതികരിച്ചത്. പോഡ്കാസ്റ്റിന്റെ വീഡിയോ പുറത്തുവിടുന്നതിന് മുമ്പ് നിഖില്‍ കാമത്ത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തു വിട്ടിട്ടുണ്ട്. ഈ ട്രെയിലറില്‍ നിഖില്‍ പ്രധാനമന്ത്രിയോട് നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നത് ആണ് കാണാനാവുന്നത്. പ്രധാനമന്ത്രി അതിനെല്ലാം ഉത്തരം നല്‍കുന്നുമുണ്ട്.
ഇത് തന്റെ ആദ്യ പോഡ്കാസ്റ്റാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി ഇത് താങ്കളുടെ പ്രേക്ഷകര്‍ എങ്ങനെ ഏറ്റെടുക്കുമെന്ന് അറിയില്ലെന്നും മറുപടി നല്‍കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്