കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ ജയിലിൽ കഴിയുന്നത് മോഷണം, ലഹരിമരുന്ന് കേസിലെ പ്രതികൾക്കൊപ്പമെന്ന് റിപ്പോർട്ട്. കാക്കനാട്ടെ ജയിലിൽ പത്ത് പേർക്ക് കഴിയാവുന്ന സെല്ലിൽ ആറാമനായിട്ടാണ് ബോബി കഴിയുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ വൈകീട്ട് 7.10ഓടോയൊണ് ബോബിയെ ജയിലിൽ എത്തിച്ചത്. തുടർന്ന് പായയവും പുതപ്പും വാങ്ങി സെല്ലിലേക്ക് പോയി. ബോബി കോടതിയിലും ആശുപത്രിയിലും തുടർന്നതിനാൽ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെ ജയിൽ ചപ്പാത്തിയും വെജിറ്റബിൾ കറിയും നൽകി എന്നാണ് ലഭിക്കുന്ന വിവരം. ബുധനാഴ്ച രാവിലെയാണ് ബോബി അറസ്റ്റിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്