ഡൽഹി: രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി മുഴക്കിയ പന്ത്രണ്ടാം ക്‌ളാസുകാരൻ അറസ്റ്റിലായതായി റിപ്പോർട്ട്. പരീക്ഷ എഴുതാൻ താത്പര്യമില്ലാതിരിക്കുന്നതുകൊണ്ടാണ് കുട്ടി ബോംബ് ഭീഷണി അയച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
ഏകദേശം ആറോളം ബോംബ് ഭീഷണികളാണ് കുട്ടി വിവിധ സ്‌കൂളുകൾക്കായി അയച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സംശയം ഒഴിവാക്കാനായി നിരവധി സ്‌കൂളുകളെ ഇമെയിലിൽ ടാഗ് ചെയുന്ന രീതിയും കുട്ടിക്കുണ്ടായിരുന്നു.
എന്നാൽ ഇത്തരത്തിൽ ഒരു ഇമെയിലിൽ 23 സ്‌കൂളുകളെ വരെ കുട്ടി ടാഗ് ചെയ്തിരുന്നു. ബോംബ് ഭീഷണി മുഴക്കിയാൽ പരീക്ഷ നിർത്തിവെക്കുമെന്ന പ്രതീക്ഷയിലാണ് ഇത് ചെയ്തതെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്