ബംഗളൂരു: കർണാടകയിൽ വീണ്ടും ദുരഭിമാന കൊല. അന്യജാതിക്കാരിയെ പ്രണയിച്ചതിന് ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ തല്ലിക്കൊന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കമലാനഗറിലെ ഫസ്റ്റ് ഗ്രേഡ് കോളേജിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ സുമിത് കുമാറാണ് (18) കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പിതാവ് കിഷൻ ഗാവ്‌ലി (55) സഹോദരൻ രാഹുൽ ഗാവ്‌ലി (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിയും സുമിത്തുമായി ഏറെക്കാലമായി അടുപ്പത്തിലായിരുന്നു എന്നും ഈ ബന്ധത്തിൽ യുവതിയുടെ ബന്ധുക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു എന്നുമാണ് പുറത്തു വരുന്ന വിവരം.
ജനുവരി അഞ്ചിന് യുവതിയെ കാണാനായി സുമിത്ത് വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് കിഷനും രാഹുലും വീട്ടിൽ ഇല്ലായിരുന്നു. തുടർന്ന് പ്രതികൾ വീട്ടിലെത്തിയപ്പോൾ സുമിത്തിനെ കാണുകയും വടിയുപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ഗ്രാമത്തിന് പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിനെ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്