എലിവേറ്ററിൽ കുടുങ്ങിയ 'വെന്റിലേറ്റർ രോഗിയെ' സഹായിച്ച മലയാളി നഴ്‌സിന് അംഗീകാരം

JANUARY 10, 2025, 11:47 PM

ന്യൂയോർക്: എലിവേറ്ററിൽ കുടുങ്ങി പോയ വെന്റിലേറ്റർ പേഷ്യന്റിനെ സഹായിച്ച സിസ്റ്റർ ഐമി വർഗീസിന് അംഗീകാരമായി ഡെയ്‌സി അവാർഡ്. ന്യൂയോർക്ക്. സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എറണാകുളം തിരുവാണിയൂർ സ്വദേശി സിസ്റ്റർ ഐമി വർഗീസിനാണു അവാർഡ് ലഭിച്ചിരിക്കുന്നത്.

ഇന്ത്യ പെന്തകോസ്ത് ദൈവസഭ പിറവം സെന്റർ വെട്ടിക്കൽ സഭാ അംഗമായിരുന്ന സിസ്റ്റർ ഐമി വർഗീസ് ഇപ്പോൾ പാസ്റ്റർ സാബു വർഗീസ് സഭാ ശുശ്രൂഷകനായ അമേരിക്കയിലെ ന്യൂയോർക്ക് പട്ടണത്തിലുള്ള ഇന്ത്യ ക്രിസ്ത്യൻ അസംബ്‌ളി (ICA) സഭയിലെ അംഗമാണ്.

ഭർത്താവ് : മുഖത്തല വാറഴികത്ത് കുടുംബാഗം ബ്രദർ ജെയ്‌സൺ ജോർജ്. മക്കൾ: തബീഥാ, തലീഥാ.

vachakam
vachakam
vachakam

കഴിഞ്ഞ 6 വർഷമായി ന്യൂയോർക് സിറ്റി ഹോസ്പിറ്റലിലെ കാർഡിയക് ഐസിയുവിൽ നേഴ്‌സായി ജോലി ചെയ്യുകയാണ് സിസ്റ്റർ ഐമി വർഗീസ്. 6 ലക്ഷത്തോളം നോമിനേഷനുകളിൽ നിന്നും 55,000 പേർക്കാണ് ഇത് വരെ ഡെയ്‌സി അവാർഡ് ലഭിച്ചിട്ടുള്ളത്. അതിൽ ഒരാളായി ഇപ്പോൾ എറണാകുളം സ്വദേശി സിസ്റ്റർ ഐമി വർഗീസും.

രോഗികളിൽ നിന്നും, രോഗികളുടെ കുടുംബങ്ങളിൽ നിന്നും, സഹ പ്രവർത്തകരിൽ നിന്നും നോമിനേഷനുകൾ ശേഖരിച്ച് നഴ്‌സുമാരെ ആദരിക്കുന്നതിനുള്ള ഒരു അംഗീകാര പരിപാടിയാണ് ഡെയ്‌സി അവാർഡ്. നഴ്‌സുമാർ നൽകുന്ന പരിചരണത്തിനും ദയയ്ക്കും നന്ദി പറയാനുള്ള ഒരു മാർഗമാണിത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam