കൊച്ചി: ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും നടി ഹണി റോസ് നിയമനടപടിയുമായി പോകുകയാണ്. ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറയുകയാണ് രാഹുൽ ഈശ്വർ.
താൻ ഒരാൾക്കെതിരെയും അസഭ്യമായ വാക്കുകൾ പറഞ്ഞിട്ടില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ തനിക്കെതിരെ വിചാരണ കൂടാതെ നടപടികളെടുക്കാനും രാഹുൽ വെല്ലുവിളിച്ചു.
ഫേസ്ബുക്കിലൂടെയാണ് ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ നിയമനടപടിക്കൊരുങ്ങുന്നതായി അറിയിച്ചത്.
അതേസമയം ഹണി റോസിന്റെ വസ്ത്രധാരണത്തിനെതിരെ രാഹുൽ വീണ്ടും രംഗത്തെത്തി.
നടിയുടെ വസ്ത്രങ്ങൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നുവെന്ന് പറഞ്ഞ രാഹുൽ വസ്ത്രധാരണ സ്വാതന്ത്ര്യം അതിരുകടക്കരുത് എന്നും ആവശ്യപ്പെട്ടു. തുടർന്ന് ഹണി റോസിനെ വിമർശിക്കാൻ തനിക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്നും രാഹുൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്