തിരുവനന്തപുരം : ലൈംഗികാതിക്രമത്തിനു ശ്രമിച്ചുവെന്ന് വനിതാ ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്ററിന്റെ പരാതി.
ഈ പരാതിയിൽ സീരിയൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അസിം ഫാസിക്കെതിരെ തിരുവല്ലം പൊലീസ് കേസെടുത്തു.
ജൂലൈയിൽ നടന്ന അതിക്രമം സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അതിജീവിത പരാതി നൽകിയത്.
വിവരം പുറത്തു പറഞ്ഞാൽ ഒരു സീരിയലിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.
2024 ജൂലൈ 7ന് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ കെട്ടിടത്തിനടുത്തുവച്ച് പ്രതി ലൈംഗികപീഡനം നടത്തണമെന്ന ഉദ്ദേശ്യത്തോടെ പരാതിക്കാരിയെ പിന്നിലൂടെ കയ്യിട്ടു കെട്ടിപ്പിടിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്