തൃശ്ശൂർ: ക്രിസ്തുമസ് ആഘോഷം മുടക്കിയ എസ്.ഐയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി.
ചാവക്കാട് എസ്.ഐ ആയിരിക്കെ പാലയൂർ പള്ളിയിലെ ക്രിസ്തുമസ് കരോൾ പരിപാടിയിൽ മൈക്ക് ഉപയോഗിക്കുന്നത് എസ്.ഐ വിലക്കിയിരുന്നു. പിന്നാലെയാണ് നടപടി.
നിലവിൽ പേരാമംഗലം എസ്.ഐ വിജിത്തിനെയാണ് തൃശൂർ സീ ബ്രാഞ്ചിലേയ്ക്ക് മാറ്റിയത്. നടപടി വിവാദമായപ്പോൾ എസ്.ഐയെ വീടിനടുത്തുള്ള സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. എസ്.ഐയ്ക്ക് ഇഷ്ട സ്ഥലംമാറ്റം നൽകിയത് എതിർപ്പിന് ഇടയാക്കി.
പാലയൂർ പള്ളിയിലെ വിശ്വാസികളും എസ്.ഐയുടെ നടപടിയിൽ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് ക്രമസമാധാന ചുമതലകളിൽ നിന്ന് മാറ്റിയ നടപടി.
എതിർപ്പുകളെ വെല്ലുവിളിച്ച് എസ്ഐക്ക് ആദ്യം ഇഷ്ട സ്ഥലംമാറ്റം കൊടുത്ത മേലുദ്യോഗസ്ഥർക്കും തിരിച്ചടിയായി ഇപ്പോഴത്തെ നടപടി.
സിപിഎം ഉൾപ്പെടെ എല്ലാ രാഷ്ടീയ പാർട്ടികളുടെയും എതിർപ്പ് മറികടന്നാണ് അന്ന് എസ്.ഐയെ സംരക്ഷിച്ചത്. പിന്നാലെ എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫിസിന് കത്ത് നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്