തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്ത സംഭവത്തിൽ വലിയ ദൂരഹതയെന്ന് റിപ്പോർട്ട്.
സംഭവത്തിൽ മരിച്ചെന്ന് പറയപ്പെടുന്ന നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമി എന്ന് വിളിക്കുന്ന ഗോപനെ (78) കാണാതായതിന് പൊലീസ് കേസെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. വീടിന് മുന്നിൽ സമാധി ഇരുത്തിയെന്ന് മകൻ അവകാശപ്പെടുന്ന കല്ലറ പൊളിച്ച് പൊലീസ് പരിശോധിക്കും എന്നും കല്ലറയിൽ മൃതദേഹം കണ്ടെത്തിയാൽ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും ആണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം സംഭവത്തിൽ ദുരൂഹത ആരോപിച്ച് അയൽക്കാരും നാട്ടുകാരും രംഗത്തെത്തി. മരിച്ച ഗോപൻ കിടപ്പു രോഗിയായിരുന്നുവെന്നും കിടക്കയിൽ മൂത്രമൊഴിക്കുന്നതിന് മകൻ രാജസേനൻ ഗോപനെ വഴക്കുപറയുമായിരുന്നു എന്നും അയൽവാസി കോമള കുമാരി പറഞ്ഞു.
അര്‍ത്ഥരാത്രിയിൽ ആഭിചാരകര്‍മ്മങ്ങള്‍ ചെയ്യുമായിരുന്നു. രാത്രിയാണ് ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാറുള്ളത്. വീടിന് സമീപത്തമാണ് ക്ഷേത്രം. നാട്ടുകാരെ അങ്ങോട്ട് കയറ്റാറില്ലെന്നും ഇവിടെ ജീവിക്കാൻ പേടിയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. നെയ്യാറ്റിൻകരയിലെ സമാധിയിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷിക്കണമെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്