തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഐ നേതാവ് വിഷ്ണു ബാബുവിനെതിരെ പോലീസ് പോക്‌സോ കേസെടുത്തതായി റിപ്പോർട്ട്. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം. സ്വകാര്യ വിദ്യാലയത്തിലാണ് പരാതിക്കാരി പഠിക്കുന്നത്. മുല്ലൂരിലെ വീട്ടിൽ വച്ച് വിഷ്ണു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
അതേസമയം കുട്ടിയുടെ സഹോദരനെതിരെ സ്‌കൂൾ അധികൃതർ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിഷ്ണുവിനെ പെൺകുട്ടിയും മാതാവും സമീപിച്ചിരുന്നു. തുടർന്ന് ഇവരുടെ കുടുംബവുമായി വിഷ്ണുവും കുടുംബവും അടുപ്പത്തിലായി.
സെപ്റ്റംബര്‍ 18ന് മുല്ലൂരിലെ വീട്ടിലെത്തിയ വിഷ്ണു കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയും കുടുംബവും വിഴിഞ്ഞം പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്