കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം. അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന പദവി ഒഴിവാക്കി. ബിഷപ്പ് ജോസഫ് പാപ്ലാനിക്ക് പുതിയ ചുമതല നല്‍കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണം നടത്തും.
അതേസമയം എറണാകുളം അങ്കമാലി അതിരൂപതയിൽ ബിഷപ്പ് ഹൗസിന് മുന്നിൽ സംഘർഷം രൂക്ഷമാകുകയാണ്. വൈദികരെ ബിഷപ്പ് ഹൗസിനകത്തേക്ക് കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചതോടെ, ഗേറ്റ് പാതി തകർന്നു. സമരം ചെയ്ത വൈദികർക്കെതിരെ സിനഡ് നിർദ്ദേശപ്രകാരം അച്ചടക്ക നടപടി എടുത്തു. ആറ് വൈദികരെ സസ്പെൻഡ് ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ വൈദികർ അറസ്റ്റ് വരിച്ചേക്കും എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അറസ്റ്റ് വരിച്ചാൽ ജാമ്യത്തിന് ശ്രമിക്കാതെ ജയിലിൽ പോകാനാണ് വൈദികരുടെ തീരുമാനം എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്