മുംബൈ: വിനായക് ദാമോദര്‍ സവര്‍ക്കറിനെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പൂനെ പ്രത്യേക കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരായ രാഹുല്‍ ഗാന്ധിക്ക് 25,000 രൂപയുടെ ജാമ്യത്തില്‍ എംപി/എംഎല്‍എ കോടതി ജാമ്യം അനുവദിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോഹന്‍ ജോഷിയാണ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാവിന് സ്ഥിരമായ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മിലിന്ദ് പവാര്‍ പറഞ്ഞു. കേസ് ഇനി ഫെബ്രുവരി 18ന് പരിഗണിക്കുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. സവര്‍ക്കറുടെ മരുമകളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
2023 മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നാണ് പരാതി ഉയര്‍ന്നത്. സവര്‍ക്കര്‍ എഴുതിയ ഒരു പുസ്തകം ഉദ്ധരിച്ച് രാഹുല്‍ ചില പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. സവര്‍ക്കറും അഞ്ച്-ആറ് സുഹൃത്തുക്കളും ചേര്‍ന്ന് ഒരിക്കല്‍ ഒരു മുസ്ലീമിനെ മര്‍ദ്ദിച്ചതായി അദ്ദേഹം ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന് രാഹുല്‍ പ്രസംഗിച്ചിരുന്നു. സവര്‍ക്കര്‍ ഇത്തരത്തില്‍ എവിടെയും എഴുതിയിട്ടില്ലെന്ന് സത്യകി സവര്‍ക്കറുടെ പരാതിയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്