ഭോപ്പാൽ: മധ്യപ്രദേശിൽ യുവതിയെ കൊലപ്പെടുത്തി 6 മാസത്തിലധികമായി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച പ്രതി പിടിയിലായതായി റിപ്പോർട്ട്. 44 കാരനായ സഞ്ജയ് പാട്ടീദാർ ആണ് അറസ്റ്റിലായത്.
അഞ്ച് വർഷമായി കൂടെ താമസിച്ചിരുന്ന പങ്കാളി പ്രതിഭ പ്രജാപതി(30)യെയാണ് ഇയാൾ കൊലപ്പെടുത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം.
കൊലപാതകത്തിന് ശേഷം ഇയാൾ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി വാടക വീട്ടിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വാടക വീട്ടിലെ പുതിയ അന്തേവാസി ബൽബീർ രജ്പുത്ത് നടത്തിയ അന്വേഷണത്തിലാണ് ഫ്രിഡ്ജിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്