അരങ്ങേറ്റത്തിൽ തന്നെ ഒഡീഷയുടെ ഹീറോ ആയി മലയാളി താരം രാഹുൽ കെ.പി. ഐ.എസ്.എല്ലിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിയും ഒഡീഷ എഫ്‌സിയും ആവേശകരമായ മത്സരം 2-2 സമനിലയിലാണ് അവസാനിച്ചത്.
അവസാന നിമിഷം സമനില ഗോൾ നേടിയത് ബ്ലാസ്‌റ്റേഴ്‌സിൽ നിന്നും പോയ രാഹുലിന്റെ ഷോട്ടിൽ നിന്നായിരുന്നു.
രണ്ടാം പകുതിയിൽ തുടർച്ചയായി ഇരട്ട ഗോളുകൾ നേടിയ വിൽമർ ജോർദാൻ ഗിലിലൂടെ മറീന മച്ചാൻസ് 2-0ന് മുന്നിലെത്തിയിരുന്നു. എന്നാൽ പൊരുതി കളിച്ച് ഒഡീഷ എഫ്‌സി തിരിച്ചടിച്ചു.
80-ാം മിനുട്ടിൽ ഡീഗോ മൗറീഷ്യോയുടെ അസിസ്റ്റിൽ നിന്ന് ഡോറി ഒഡീഷ എഫ്‌സിക്കായി ഒരു ഗോൾ മടക്കി. അവസാന നിമിഷം രാഹുലിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി ഗോൾകീപ്പർ മുഹമ്മദ് നവാസിൽ തട്ടി വലയിലെത്തുകയായിരുന്നു. ഇതാണ് സമനില ഗോളായത്. ഗോൾ സെൽഫ് ഗോളാണെന്ന് വിധിച്ചെങ്കിലും രാഹുലിന്റെ മികച്ചൊരു ഷോട്ടായിരുന്നു അത്. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ശേഷമുള്ള രാഹുലിന്റെ ആദ്യ മത്സരമായിരുന്നു ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്