ഷോൺ ഡൈച്ചിനെ പുറത്താക്കി എവർട്ടൺ

JANUARY 11, 2025, 2:58 AM

പീറ്റർബറോ യുണൈറ്റഡിനെതിരായ എഫ്എ കപ്പിന്റെ മൂന്നാം റൗണ്ട് പോരാട്ടത്തിന്റെ തലേന്ന് എവർട്ടൺ മാനേജർ സ്ഥാനത്ത് നിന്ന് ഷോൺ ഡൈച്ചിനെ പുറത്താക്കി. ഫ്രീഡ്കിൻ ഗ്രൂപ്പ് ക്ലബ് ഏറ്റെടുക്കൽ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് കോച്ച് വിടവാങ്ങുന്നത്.

2023 ജനുവരിയിൽ ചുമതലയേറ്റ ഡൈചിന് കീഴിൽ എവർട്ടൺ ഈ സീസണിൽ അത്ര നല്ല ഫോമിലായിരുന്നില്ല. അവസാന അഞ്ച് മത്സരങ്ങളിലും അവർക്ക് വിജയിക്കാനായില്ല. ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രം നേടിയ എവർട്ടൺ നിലവിൽ പ്രീമിയർ ലീഗിൽ 16-ാം സ്ഥാനത്താണ്.

മുൻ ക്ലബ് ഡിഫൻഡർ ലെയ്ടൺ ബെയ്ൻസും ക്യാപ്ടൻ സീമസ് കോൾമാനും പീറ്റർബറോ മത്സരത്തിൽ താൽക്കാലിക ചുമതല ഏറ്റെടുക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam