മകരവിളക്കിന് കൂടുതൽ സുരക്ഷ, ഒരുക്കങ്ങൾ വിശദമാക്കി എഡിജിപി ശ്രീജിത്ത്

JANUARY 11, 2025, 4:42 AM

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന്‍റെ ഭാഗമായി സുരക്ഷയൊരുക്കുന്നതിനായി ശബരിമല സന്നിധാനത്ത് അടക്കം കൂടുതൽ പൊലീസുകാരെ നിയോഗിക്കുമെന്ന് വ്യക്തമാക്കി ശബരിമലയുടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ശ്രീജിത്ത് രംഗത്ത്. 

മകരവിളക്കിന് വേണ്ട മുഴുവൻ സുരക്ഷ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്നും മകരജ്യോതി കാണാൻ ഭക്തർ കയറുന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്നും ആണ് ശ്രീജിത്ത് പറഞ്ഞത്. 

അതേസമയം ഈ സീസണിൽ പൊലീസിന് പരാതി കേൾക്കാതെ പോയെന്നും വലിയ കൂട്ടായ്മയാണ് ഇത്തവണ ഉണ്ടായിരുന്നതെന്നും ഭക്തര്‍ക്ക് സന്തോഷപൂർവമായ ദർശനമാണ് പൊലീസ് ആഗ്രഹിക്കുന്നത്. ഹൈക്കോടതി ഇക്കാര്യത്തിൽ സമയോചിതമായുള്ള ഇടപെടലുകൾ നടത്തി. നല്ല ആസൂത്രണത്തോടെ പൊലീസ് ശബരിമല ഡ്യൂട്ടി നിർവഹിച്ചു. ഹൈക്കോടതിയുടെ ഇടപെടൽ അഭിനന്ദനാര്‍ഹമാണ് എന്നും ശ്രീജിത്ത് പറഞ്ഞു.‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam