ന്യൂഡല്‍ഹി: സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിന്റെ പുത്തന്‍ അപ്‌ഡേറ്റ് പങ്കുവച്ച് ഇസ്രോ. ചേസര്‍, ടാര്‍ഗെറ്റ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം വീണ്ടും കുറച്ചതായി ഐഎസ്ആര്‍ഒ എക്‌സിലൂടെ അറിയിച്ചു. ഉപഗ്രഹങ്ങള്‍ നിലവില്‍ 1.5 കിലോമീറ്റര്‍ അകലത്തില്‍ ഹോള്‍ഡ് മോഡിലാണ്. അതായത്, ഉപഗ്രഹങ്ങള്‍ നിശ്ചിത സ്ഥാനത്താണെന്ന് സാരം. നാളെ രാവിലെയോടെ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്ററാക്കി കൊണ്ടുവരുകയാണ് ലക്ഷ്യം.
രണ്ട് തവണ ഡോക്കിംഗ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു. 500 മീറ്ററില്‍ നിന്ന് ഉപഗ്രഹങ്ങളെ 235 മീറ്ററിലേക്ക് അടുപ്പിക്കുന്നതിനിടെ ത്രസ്റ്ററുകളുടെ വേഗം കൂടിയിരുന്നു. ഇതോടെ ഉപഗ്രഹങ്ങള്‍ ദൃശ്യപരിധിയില്‍ നിന്ന് പുറത്താകുകയായിരുന്നു.
പിന്നീട് ഉപഗ്രഹങ്ങളെ ഏഴ് കിലോമീറ്റര്‍ അകലത്തില്‍ വീണ്ടുമെത്തിച്ചു. പിന്നാലെ അകലം കുറച്ചു കൊണ്ടുവരികയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അകലം 1.5 കിലോമീറ്ററാക്കിയത്. 500 മീറ്റര്‍ അകലെ എത്തിക്കുകയാണ് അടുത്ത ലക്ഷ്യം. ഘട്ടംഘട്ടമായി അകലം കുറച്ച് കൊണ്ടുവന്ന് കൂട്ടിയോജിപ്പിക്കുന്നതാണ് പരീക്ഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്