ലുധിയാന: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റ് മരിച്ചു. ലുധിയാന വെസ്റ്റ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായ ഗുര്‍പ്രീത് ഗോഗി ബസി(58)യാണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്കും ശനിയാഴ്ച പുലര്‍ച്ചയ്ക്കും ഇടയിലായിരുന്നു സംഭവം.
വെടിയേറ്റ ഗുര്‍പ്രീതിനെ ദയാനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഡിസിപി ജസ്‌കരന്‍ സിംഗ് തേജ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെടിയേറ്റ നിലയിലാണ് ഗോഗിയെ കണ്ടെത്തിയത്. അദ്ദേഹം സ്വയം വെടിയുതിര്‍ത്തതാണോ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണോ എന്ന കാര്യം വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമേ മരണകാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.
2022-ലാണ് ഗുര്‍പ്രീത് ഗോഗി ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്