പാലക്കാട്: തിരുവാഴിയോട് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിശമനാ സേന എത്തി ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കോഴിക്കോട് നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്നു ബസ്. എഐ ബസിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് തീപിടരുന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കിയിരുന്നു. യാത്രക്കാര്‍ പുറത്തിറങ്ങി, ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ തീ ആളികത്തുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്