60  പേർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന 18കാരിയുടെ പരാതി: കുട്ടി ഉപയോഗിച്ചത് അച്ഛന്റെ ഫോൺ, 40 പേരുടെ വിവരങ്ങൾ ലഭിച്ചു 

JANUARY 10, 2025, 10:03 PM

 പത്തനംതിട്ട:   കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ  40 പേരുടെ വിവരങ്ങൾ ലഭിച്ചുവെന്ന് പത്തനംതിട്ട ഡിബ്ല്യുസി ചെയർമാൻ എൻ രാജീവൻ.

 കുട്ടി അച്ഛൻറെ ഫോൺ ആണ് ഉപയോഗിച്ചത്. അതിൽ നിന്നാണ് 40 പേരുടെ വിവരങ്ങൾ ലഭിച്ചത്. പത്തനംതിട്ട ജില്ലക്ക് പുറത്തും പ്രതികളുണ്ടാകും. 13 വയസ് മുതൽ കൂട്ടി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.

 കേസിൽ  ശക്തമായ നടപടി ഉണ്ടാകുമെന്നും 62 പേർക്ക് എതിരായ മൊഴി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൊഴിയിലെ വിവരങ്ങളെല്ലാം പൊലീസിന് വേഗം തന്നെ കൈമാറിയിട്ടുണ്ട്. സ്കൂൾ കാലഘട്ടം മുതൽ ചൂഷണത്തിന് ഇരയായി എന്ന് മൊഴിയിലുണ്ട്. കേസിൽ ശക്തമായ നടപടി ഉണ്ടാകും. 

vachakam
vachakam
vachakam

 അസാധാരണ സംഭവം എന്ന നിലയിൽ സൈക്കോളജിസ്റ്റിൻറെ അടുത്തേക്ക് വിട്ട് കൂടുതൽ വിശദമായ കൗൺസിലിങ് നടത്തുകയായിരുന്നു. ആളുകളെക്കുറിച്ച് കുട്ടിക്ക് അറിയാമെങ്കിലും കൂടുതൽ വിവരങ്ങൾ അറിയില്ല. അച്ഛൻറെ ഫോണിൽ പലരുടെയും ഫോൺ നമ്പറുകൾ സേവ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. 

 ഐടിഐയിൽ പഠിക്കുന്നവരുടെ പേരുകൾ അത്തരത്തിൽ ഫോണിൽ സേവ് ചെയ്തിട്ടുണ്ട്. പൊലീസിൻറെ അന്വേഷണം കാര്യക്ഷമാക്കുന്നതിൻറെ ഭാഗമായാണ് ജില്ലാ പൊലീസ് മേധാവിക്ക് വിവരങ്ങൾ കൈമാറിയതെന്നും സിഡബ്ല്യുസി ചെയർമാൻ എൻ രാജീവ് പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam