ചങ്ങനാശേരിയിൽ പത്രപ്പരസ്യ രംഗത്ത് 30ന്റെ നിറവിൽ അഡ്ഹിറ്റ് കമ്മ്യൂണിക്കേഷൻസ്

JANUARY 11, 2025, 12:05 AM

ചങ്ങനാശേരി: പത്രപ്പരസ്യ രംഗത്ത് 30 വർഷത്തെ പ്രവർത്തനവുമായി അഡ്ഹിറ്റ് കമ്മ്യൂണിക്കേഷൻസ്. ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശമുളള മറീനാ ബിൽഡിംഗിൽ നടന്ന ആഘോഷ ചടങ്ങ് ചങ്ങനാശേരി എം.എൽ.എ അഡ്വ.ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അഡ്ഹിറ്റ് കമ്മ്യൂണിക്കേഷൻസ് എന്നും ഒരു സഹായമാണെന്ന് അദ്ദേഹം പറഞ്ഞു.

ചങ്ങനാശേരി നഗരസഭ വൈസ് ചെയർമാൻ മാത്യൂസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. 2000ൽ യെല്ലോ പേജസ് എന്ന പേരിൽ ചങ്ങനാശേരിയിലെ ബിസിനസുകാരുടെ വിവരങ്ങളടങ്ങിയ ഡയറക്ടറി പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു. തുരുത്തി ഫൊറോന പളളി വികാരി ഫാ. ജോസ് വരിക്കപ്പളളി ആശീർവ്വാദ കർമ്മം നടത്തി. ഫാ.ഡോ.റ്റോം കൈനിക്കര സഹകാർമ്മികനായിരുന്നു.

ഡോ.റൂബിൾ രാജ്, സണ്ണി തോമസ്, ജസ്റ്റിൻ ബ്രൂസ്, കെ.എഫ്. വർഗീസ്, പ്രൊഫ. ജോസഫ് ടിറ്റോ, അഡ്വ. പി.എസ്. ശ്രീധരൻ, അഡ്വ. ബോബൻ ടി. തെക്കേൽ, ബാബു കുട്ടൻചിറ, മാത്യൂസ് വള്ളിക്കാട്, ടോമിച്ചൻ കളരിപ്പറമ്പിൽ, ജോസുകുട്ടി നെടുമുടി, തോമസ് കെ. മാറാട്ടുകളം, അഡ്വ. മധുരാജ്, പിഎസ്പി റൗഫ്, ലാലി ഇളപ്പുങ്കൽ,  ജോളിച്ചൻ കുന്നേൽ, തോമസുകുട്ടി മണക്കുന്നേൽ, കെ.പി. മാത്യു, സൈബി അക്കര, ജോസുകുട്ടി കുട്ടംപേരൂർ, പ്രേം കടന്തോട്, ചെറിയാൻ നെല്ലുവേലി, ജയിംസ് കലാവടക്കൻ, ജെയിസൺ കെ. വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

vachakam
vachakam
vachakam

ടോമിച്ചൻ അയ്യരുകുളങ്ങര സ്വാഗതവും നിറ്റോ ബേബി കൃതജ്ഞതയും പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിന്റെ ജന്മദിന കേക്ക് വി.ജെ. ലാലി, സണ്ണിച്ചൻ ഇടിമണ്ണിക്കൽ, ഷിബു മാത്യു പാലാത്ര, മലയാള മനോരമ ഡെപ്യൂട്ടി ജനറൽ മാനേജർ ഷൈൻ കോശി, സീനിയർ മാനേജർ മാർക്കറ്റിംഗ് അരുൺ വി.എസ്., ദീപിക എജിഎം മാർക്കറ്റിംഗ് ജോസഫ് പടിഞ്ഞാറെവീട്ടിൽ, മംഗളം പരസ്യ മാനേജർ സെലിത്ത് റ്റി.പി, സജീവ് കൂട്ടുമ്മേൽ എന്നിവർക്ക്  നൽകി ആഘോഷിച്ചു.

ചടങ്ങിൽ അന്തരിച്ച ഭാവഗായകൻ പി.ജയചന്ദ്രന്  ജെ.കെ. കുരിശുംമൂട്ടിൽ ഗാനാഞ്ജലി അർപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam