ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെഇഡി  അന്വേഷണം വന്നേക്കും 

JANUARY 10, 2025, 10:26 PM

വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനൊരുങ്ങുവെന്ന് റിപ്പോർട്ട്.

എംഎൽഎയുടെ സാമ്പത്തിക ഇടപാടുകൾ, നിയമനത്തിനായി വാങ്ങിയ കോഴ പണത്തിൻ്റെ വിനിമയം ഉൾപ്പെടെയാകും അന്വേഷണത്തിന്റെ പരിധിയിൽ വരിക.

സാമ്പത്തിക ക്രമക്കേടുകളിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇ ഡി യുടെ നീക്കം. എംഎൽഎയ്‌ക്കെതിരെ ഉടൻ കേസെടുക്കുമെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു. ഇ ഡിയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. 

vachakam
vachakam
vachakam

വയനാട് സിസിസി ട്രഷറർ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഐ സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്തിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ.

ഐസി ബാലകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ്പൊലീസ് ചുമത്തിയിരിക്കുന്നത്. ഐ സി ബാലകൃഷ്ണന് പുറമേ എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam