ഇടുക്കി: വണ്ടിപ്പെരിയാറിൽ വൻ തീപിടിത്തം. പശുമല ജംഗ്ഷനിലെ കെ ആർ ബിൽഡിംഗിലാണ് തീപിടിത്തമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന അഞ്ച് സ്ഥാപനങ്ങളും രണ്ടാം നിലയിലെ രണ്ട് സ്ഥാപനങ്ങളുമാണ് കത്തിനശിച്ചത്.
ഫർണിച്ചറുകളും വീട്ടുപകരണങ്ങളും സ്‌പെയർ പാർട്സുകളുമൊക്കെയാണ് കത്തിനശിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്.
കട്ടപ്പന, പീരുമേട്, കാഞ്ഞിരപ്പള്ളി ഫയർഫോഴ്സുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്