മാർക്ക് കുടുംബ സംഗമത്തിൽ ഡോ. സിമി ജെസ്‌റ്റോ മുഖ്യാതിഥി

JANUARY 11, 2025, 12:14 AM

ഷിക്കാഗോ: ജനുവരി 25 ശനിയാഴ്ച മോർട്ടൺഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പാരിഷ് ഹാളിൽ നടത്തപ്പെടുന്ന മലയാളി അസോസിയേഷൻ ഓഫ് റെസ്പിരേറ്ററി കെയറിന്റെ വാർഷിക കുടുംബ സംഗമത്തിൽ ഡോ. സിമി ജെസ്‌റ്റോ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.

ഷിക്കാഗോയിലെ പ്രസിദ്ധമായ കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റം നേഴ്‌സിംഗ് ഇന്നവേഷൻ & റിസേർച്ച് സെന്റർ സീനിയർ ഡയറക്ടറാണ് ഡോ. സിമി ജെസ്‌റ്റോ ജോസഫ്. ഡോക്ടർ ഓഫ് നേഴ്‌സിംഗ് പ്രാക്ടീസ്, അഡ്വാൻസ്ഡ് പ്രാക്ടീസ് നേഴ്‌സ്, ഫെലോ ഓഫ് നാഷണൽ  അക്കാഡമിക്‌സ് ഓഫ് പ്രാക്ടീസ്, എ.എൻ.പി-സി, എൻ.ഇ.എ-ബി സി എന്നിങ്ങനെ നേഴ്‌സിംഗ് പ്രൊഫഷനിൽ ലഭ്യമായ ഒട്ടുമിക്ക ഉന്നത ബിരുദങ്ങളും ഡിസ്റ്റിംഗ്ഷനോടെ കരസ്ഥമാക്കിയിട്ടുള്ള സിമി ജെസ്‌റ്റോ ഔദ്യോഗിക രംഗത്തെന്നതു പോലെ നേഴ്‌സിംഗ് പ്രൊഫഷണൽ സംഘടനാ രംഗത്തും നേതൃത്വ പദവികൾ അലങ്കരിച്ചിട്ടുള്ളതാണ്.

നിലവിൽ പ്രസിഡന്റ് ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയി, നൈനാ എ.പി.ആ.എൻ അദ്ധ്യക്ഷ, ഷിക്കാഗോ ഗ്യാസ്‌ട്രോ എൻട്രോളജി നേഴ്‌സസ് & അസോസിയേറ്റ്‌സ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിയ്ക്കുന്നുണ്ട് ഡോ. സിമി ജെസ്‌റ്റോ.

vachakam
vachakam
vachakam

ഡിസ്ട്രിംഗ്ഷ്യൂഡ് ഫെലോ ഓഫ് നാഷണൽ അക്കാഡമിക്‌സ് ഓഫ് പ്രാക്ടീസ്, അമേരിക്കൻ അസോസിയേഷൻ ഓഫ് നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് ക്ലിനിക്കൽ എക്‌സലൻസ് അവാർഡ്, അമേരിക്കൻ നേഴ്‌സസ് അസോസിയേഷൻ നേഴ്‌സ് ലീഡർ അവാർഡ് എന്നിങ്ങനെ ഒട്ടനവധി അംഗീകാരങ്ങളും ബഹുമതികളും കരസ്ഥമാക്കിയിട്ടുമുണ്ട്ഡോ. സിമി ജെസ്‌റ്റോ.

നേഴ്‌സിംഗ് പ്രൊഫഷനിലും സംഘടനാ രംഗത്തും എന്നതുപോലെ ഷിക്കാഗോ മലയാളി സമൂഹത്തിലെയും സജീവ സാന്നിധ്യമാണ് ഡോ. സിമി ജെസ്‌റ്റോ. ഒരു പതിറ്റാണ്ടായി ഏഷ്യാനെറ്റ് യു.എസ്.എയുടെ മുഖ്യ അവതാരകയായി സേവനം ചെയ്യുവാൻ കൂടി സമയം കണ്ടെത്തുന്ന സിമി, ഷിക്കാഗോ മലയാളി സമ്മേളനങ്ങളിലെ സജീവ സാന്നിധ്യം കൂടിയാണ്.

മാർക്ക് തുടർ വിദ്യാഭ്യാസ സെമിനാറുകളിൽ നിരവധി തവണ സംസാരിച്ചിട്ടുള്ള സിമി ജെസ്‌റ്റോ മാർക്ക് അംഗങ്ങൾക്ക് സുപരിചിതയുമാണ്. അവരുടെ സാന്നിധ്യവും സന്ദേശവും മാർക്ക് കുടുംബസംഗമത്തിന് അലങ്കാരവും വിലമതിച്ചതുമാകുമെന്ന് സംഘാടകർ ഉറച്ച് വിശ്വസിയ്ക്കുന്നു.

vachakam
vachakam
vachakam

ടോം ജോസ്, സെക്രട്ടറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam