തടവുമില്ല പിഴയുമില്ല! ഹഷ് മണി കേസില്‍ ട്രംപ് കുറ്റവിമുക്തന്‍

JANUARY 10, 2025, 12:12 PM

വാഷിംഗ്ടന്‍: ഹഷ് മണി കേസില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിരുപാധികം വിട്ടയച്ച് ന്യൂയോര്‍ക്ക് കോടതി. നിയുക്ത പ്രസിഡന്റായതിനാല്‍ പ്രത്യേകം ശിക്ഷ വിധിക്കുന്നത് മാന്‍ഹട്ടന്‍ ജഡ്ജി ജുവാന്‍ എം മെര്‍ച്ചന്‍ ഒഴിവാക്കുകയും ചെയ്തു. ഇനി ജയില്‍ ശിക്ഷയുടെയോ പിഴയുടെയോ ഭീഷണിയില്ലാതെ ട്രംപിന് വൈറ്റ് ഹൗസില്‍ ചുമതല ഏറ്റെടുക്കാനാകും.

പോണ്‍താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ പണം നല്‍കിയെന്ന കേസില്‍ മുന്‍ പ്രസിഡന്റും ഭാവി പ്രസിഡന്റുമായ അദ്ദേഹത്തിനെതിരെ 34 കുറ്റങ്ങളാണു ചുമത്തപ്പെട്ടത്. 2 മാസത്തോളം വിചാരണ നടന്നു. എല്ലാ കുറ്റങ്ങളിലും കുറ്റക്കാരനായും കണ്ടെത്തി. എന്നാല്‍, കേസുകളെ ജനം കണക്കിലെടുത്തില്ല, വന്‍ ഭൂരിപക്ഷത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്കു ജയിപ്പിച്ചു. ഇതോടെയാണു ശിക്ഷയില്‍നിന്നു ട്രംപ് രക്ഷപ്പെട്ടത്. 78 വയസ്സുള്ള ട്രംപിനു 4 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റത്തിലാണു വെറുതെവിട്ടത്. എങ്കിലും കുറ്റക്കാരനായ ആദ്യ യുഎസ് പ്രസിഡന്റ് എന്ന വിശേഷണത്തോടെയാകും 20ന് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുക.

ഹഷ് മണി കേസില്‍ വിധി പറയുന്നതു നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ട്രംപ് നല്‍കിയ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണ്‌ന്യൂയോര്‍ക്ക് കോടതി ട്രംപിന്റെ ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഫ്ളോറിഡയിലെ തന്റെ സ്വകാര്യവസതിയിലുള്ള ട്രംപ് വെര്‍ച്വലായാണ് ഹാജരായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam