മെത്രാഭിഷേക വാർഷീകാഘോഷം, പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുഗ്രഹീത സാന്നിദ്ധ്യത്തിൽ

JANUARY 10, 2025, 1:26 PM

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനാധിപൻ, അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ 21-ാമത് മെത്രാഭിഷേക വാർഷീകവും ക്രിസ്ത്മസ് ന്യൂഇയർ ആഘോഷവും മോറാൻ മോർ ഇഗ്നാത്തിായോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായുടെ അനുഗ്രഹീത സാന്നിദ്ധ്യത്തിൽ നടത്തപ്പെട്ടു.

2025 ജനുവരി 4-ാം തിയതി ഭദ്രാസനാസ്ഥാനത്തു വെച്ച് നടത്തപ്പെട്ട ചടങ്ങിൽ അഭിവന്ദ്യ അയൂബ് മോർ സിൽവാനോസ് മെത്രാപോലീത്ത  (ക്‌നാനായ ആർച്ചു  ഡയോസിസ് അമേരിക്കൻ റീജിയൻ), വന്ദ്യ വൈദീകർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, എന്നിവർക്ക് പുറമെ വിവിധ ദേവാലയങ്ങളിൽ നിന്നുമായി ഒട്ടനവധി വിശ്വാസികളും പങ്കെടുത്തു.

ഈ പരിപാടിയിൽ പങ്കുചേരുവാൻ ഇടയായതിൽ ഏറെ സന്തോഷമുണ്ടെന്നും, അമേരിക്കൻ മലങ്കര അതിഭദ്രാസനത്തെ നയിക്കുന്ന മോർ തീത്തോസ് മെത്രാപോലീത്താക്ക്, എല്ലാവിധ ഭാവുകങ്ങളും ഈ അവസരത്തിൽ ആശംസിക്കുന്നതായും തുടർന്നും ഭദ്രാസനത്തെ നേരാംവണ്ണം നയിക്കുവാൻ, സർവ്വശക്തനായ ദൈവം കൂടുതൽ കരുത്ത് നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നതായും പ.ബാവാ അനുസ്മരിച്ചു. സിറിയയിലും ലോകത്തന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്തീയ സഭ നേരിടുന്ന കഷ്ടതകളിലും പീഢനങ്ങളിലും ഏറെ ദുഃഖമുണ്ടെന്നും സുറിയാനി സഭക്കായി മുട്ടിപ്പായി ഏവരും പ്രാർത്ഥിക്കണമെന്നും പ. ബാവാ ഓർമ്മിപ്പിച്ചു.

vachakam
vachakam
vachakam

അഭിവന്ദ്യ അയൂബ് മോർ സിൽവാനോസ് മെത്രാപോലീത്താ ചടങ്ങിൽ ആശംസകൾ നേർന്നു. പരിശുദ്ധ ബാവാ തിരുമനസ്സുകൊണ്ട് എഴുന്നള്ളി വന്ന് ചടങ്ങ് ഏറെ ധന്യമാക്കിയതിൽ പ. ബാവായോടുള്ള നന്ദിയും കടപ്പാടും അഭിവന്ദ്യ തീത്തോസ് മെത്രാപോലീത്താ പ്രകടിപ്പിക്കുകയുണ്ടായി. ഭദ്രാസനത്തിന്റെ ഉന്നമനത്തിനുതകുന്ന വിവിധ പ്രവർത്തന പരിപാടികൾക്ക് നാളിതുവരെ അകമഴിഞ്ഞ് സഹകരിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തുന്നതായും അഭിവന്ദ്യ മെത്രാപോലീത്ത അറിയിച്ചു.

കഴിഞ്ഞ 21 വർഷക്കാലം ഈ ഭദ്രാസനത്തെ നയിക്കുവാൻ ദൈവം തന്ന കൃപക്കായി ദൈവത്തെ നന്ദിയോടെ സ്മരിക്കുന്നുവെന്നും തുടർന്നും ഏവരുടേയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നതായും അഭിവന്ദ്യ തിരുമേനി ഓർമ്മിപ്പിച്ചു.

ഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ്ബ്, റവ.ഫാ. തോമസ് പൂതിക്കോട്, ഭദ്രാസന ട്രഷറർ ജോജി കാവനാൽ, ജെയിംസ് ജോർജ്, അബ്രഹാം പൂതിശ്ശേരിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

vachakam
vachakam
vachakam

അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam